കൊല്ലം (www.evisionnews.in) : ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത യാത്രക്കാരനെ പോലീസ് വയര്‍ലെസ് സെറ്റു കൊണ്ട് എറിഞ്ഞു വീഴ്ത്തി . കുട്ടിയുമായി യാത്ര ചെയ്ത കൊല്ലം സ്വദേശി സന്തോഷിനാണ് ഗുരുതരമായ പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് കൊല്ലം ആശ്രാമത്ത് വന്‍ പ്രതിഷേധം. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
വാഹന പരിശോധനയ്ക്കിടയില്‍ പോലീസ് സന്തോഷിന്റെ വാഹനത്തിനു കൈ കാണിച്ചു. അല്‍പ്പം മുന്നോട്ട് കയറ്റിയാണ് അദ്ദേഹം ബൈക്ക് നിര്‍ത്തിയത്. തുടര്‍ന്ന് ഹെല്‍മറ്റ് ഇല്ലെന്നു പറഞ്ഞ് പോലീസ് സന്തോഷിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് സന്തോഷ് റോഡിലിരുന്ന് പ്രതിഷേധിച്ചു. സന്തോഷിന് പിന്തുണയുമായി നാട്ടകാരും എത്തി. കൂടുതല്‍ പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെവിയ്ക്കു മുകളിലാണ് സന്തോഷിന് പരുക്കേറ്റത്.
Keywords: Helmet-police-atack-kollam
തെറ്റുചെയ്തില്ല എന്ന് ഒരു പോലിസുകാരന്‍ പറഞ്ഞാല്‍ സമൂഹം വിശ്വസിക്കില്ല, പക്ഷെ താഴെപ്പറയുന്ന യോഗ്യതകളുള്ള ഒരുവന്‍ പറഞ്ഞാല്‍ കണ്ണുമടച്ച് വിശ്വസിക്കും... അതാണ്
ReplyDeleteCr No 223/03 u/s 143,147,148,447,324,332,436,427,307 IPC of Chavara police Station
6 - )o പ്രതി കൊല്ലം വെസ്റ്റ് വില്ലേജിൽ പുന്നത്തല നോർത്ത് വാർഡിൽ അഞ്ചുകല്ലുംമൂട് ഹെർക്കുലീസ് വീട്ടിൽ ഹെൻറി ഫെർണാണ്ടസ് മകൻ ഫെലിക്സ് ഫെർണാണ്ടസ്
7 )o പ്രതി ടി വീട്ടിൽ ഫെലിക്സ് ഫെർണാണ്ടസ് മകൻ ജോസ് ഫെലിക്സ് SC No 1085/11 Pending trial Asst Sessions Court Karunagappally
പോലിസിനെതിരെയുള്ള ആക്രമണമാണ്.. ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പിച്ചത് ഉള്‍പ്പടെ.... പോലിസിന് മനുഷ്യവകാശം പാടില്ല്ലല്ലോ
Cr No 120/06 u/s 392 IPC of Pallithottam Police Station.
1-ാം പ്രതി Santhosh Felix(കഥാപുരുഷന്‍)
2-ാം പ്രതി Jayawardhan
3-ാം പ്രതി Sandeep Felix
11/09/06.ല്‍ നടന്നത്
248(1) CrPC on 20/12/11 പ്രകാരം കുറ്റം ചെയ്തവര്‍.. ചെയ്ത കുറ്റം
കൊല്ലം Karmala Rani Training College ന് സമീപം Dr മോഹനൻ പിള്ളയുടെ മകൻ മോഹ പ്രസീദിന്റെ KL 02 U 9111കാർ KL 02 E 5572 bike ൽ വന്ന് തടഞ്ഞു നിർത്തി ആക്രമിച്ചു സ്വർണ്ണ മാലയും Rs.12000/- ബ്രെയ്സ് ലെറ്റും Rs.8000/-അപഹരിച്ചു.
ഇത്രയും പരിശുദ്ധനായ ഒരാത്മാവ് പറയുന്നത് മാത്രമേ ജനങ്ങള്‍ക്ക് സ്വീകാര്യമാവൂ... വയറ്റിപിഴപ്പിന് ജോലി ചെയ്യാന്‍ വരുന്ന പോലിസുകാര്‍ അവര്‍ക്ക് ക്രിമിനലുകളും ശത്രുക്കളുമാകും.