സൗദി (www.evisionnews.in): ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘം മദിനയിലെത്തി. ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ പുറപ്പെട്ട ഹജ്ജാജിമാരാണ് മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങിയത്. കേന്ദ്ര വിദേശകാര്യമന്ത്രി വി.കെ സിംഗ്, കോണ്‍സല്‍ ജനറല്‍ സി.കെ മുബാറക്, കെ.എം.സി.സി നേതാവ് ശരീഫ് മദീന, മുഅസ്സസ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം 22നാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, സഊദി അറേബ്യയുടെ സഊദി എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നീ വിമാനങ്ങളാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി സര്‍വിസ് നടത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെ എഴ് എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്നുള്ള വിമാനങ്ങളാണ് ആദ്യ ദിനം മദീനയിലെത്തുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് 136,020 ഹാജിമാരാണ് വിശുദ്ധ ഭൂമിയിലേക്കെത്തുക. 100,020 പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന സര്‍ക്കാര്‍ ക്വാട്ടയിലും ബാക്കിയുള്ള 36,000 ഹാജിമാര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേനയുമാണ് ഹജ്ജിനെത്തുന്നത്.
Keywords: Hajj-kerala-reached-saudi
Keywords: Hajj-kerala-reached-saudi
Post a Comment
0 Comments