അഹമ്മദാബാദ് (www.evisionnews.in) : വിജയ് രൂപാണി ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് വിജയ് രൂപാണിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്നത്.
സൗരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ് വിജയ് രൂപാണി. അമിത് ഷായുടെ പിന്തുണയാണ് രൂപാണിക്ക് തുണയായത്. ജൈന സമുദായക്കാരനാണെങ്കിലും പട്ടേല്‍ സമുദായത്തിന്റെ പിന്തുണയും വിജയ് രൂപാണിക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആനന്ദി ബെന്‍ പട്ടേലിന്റെ ശത്രുപക്ഷത്തുള്ള നേതാവാണ് വിജയ് രൂപാണി.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ജലവിഭവ വകുപ്പ് മന്ത്രിയുമാണ് വിജയ് രൂപാണി. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. വാജുഭായ് വാല ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോയപ്പോള്‍ എം.എല്‍.എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് 2014ലാണ് വിഷയ് രൂപാണി രാജ്‌കോട്ട് വെസ്റ്റില്‍ നിന്ന് മത്സരിച്ച് നിയമസഭയില്‍ എത്തിയത്.
Keywords: Gujarath-roopani-
Post a Comment
0 Comments