Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലെത്തിയ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു ; 3 പേര്‍ അറസ്റ്റില്‍


കാസര്‍കോട്  (www.evisionnews.in)  : ആദിവാസി യുവതിയില്‍ നിന്ന് കൈക്കൂലി തട്ടാന്‍ ശ്രമിച്ചതിന്റെ അപമാനം കെട്ടടങ്ങുന്നതിനു മുമ്പ് ചികിത്സ തേടിയെത്തിയ ദളിത് പെണ്‍കുട്ടിയെ ജനറാലാശുപത്രി ജീവനക്കാരനും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടി നല്‍കിയ പരാതിപ്രകാരം മൂന്നുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു. 

ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ ഉദുമ, ബാര കുണ്ടംകുളംപാറയിലെ കിഷോര്‍ (29), സുഹൃത്തുക്കളായ മഞ്ജുനാഥ് (34), ബാര മുക്കുന്നോത്ത് ഹൗസിലെ അനില്‍ കുമാര്‍ (32) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ആഗസ്റ്റ് 23 ന് ഉച്ചക്ക് ശേഷം നടന്ന ലൈംഗിക പീഢനം ആഗസ്റ്റ് 24 പുലര്‍ച്ച വരെ നീണ്ടതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൂടങ്കല്ലില്‍ ബന്ധുവീട്ടില്‍ താമസക്കാരിയായ കര്‍ണ്ണാടക സ്വദേശിനിയാണ് പീഡനത്തിനു ഇരയായത്. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് 'കുടുംബം ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി 23ന് തനിച്ചാണ് ചികിത്സ തേടിയെത്തിയത്.സ്ഥല പരിചയം ഇല്ലാത്തതിനാല്‍ കുട്ടി താല്‍ക്കാലിക ജീവനക്കാരനായ കിഷോറിനോട് സഹായം അഭ്യര്‍ത്ഥിച്ചു. വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുതരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കിഷോര്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയില്‍ കയറ്റി പുറത്തേക്കു കൊണ്ടുപോയി. ടൗണില്‍ വച്ച് മറ്റു രണ്ടു സുഹൃത്തുക്കളെയും ഓട്ടോയില്‍ കയറ്റി. പിന്നീട് ഒരു ലോഡ്ജില്‍ എത്തിച്ചശേഷം മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 24ന് പുലര്‍ച്ചെ വരെ പീഡനം തുടര്‍ന്നു. രാവിലെ മുറിയെടുത്തവരോട് ഒഴിഞ്ഞു പോകണമെന്ന് ലോഡ്ജ് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതോടെ മുറിയൊഴിഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് എത്തിച്ച് കിഷോറും സുഹൃത്തുക്കളും കടന്നുകളഞ്ഞു.

കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്.എം.എസ് ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്.

Keywords: General-hospital-rape-3-arrest

Post a Comment

0 Comments

Top Post Ad

Below Post Ad