ബേക്കല്‍.(www.evisionnews.in)സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തിന് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വിപുലമായ തുടക്കം. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സേവന സന്നദ്ധരായ രണ്ട് റെഡ്‌ക്രോസ് യൂണിറ്റുകളുടെ സത്യപ്രതിജ്ഞയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇ. ചന്ദ്രശേഖരന്‍ റിട്ട. ആര്‍.ഡി.ഒ. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് റെഡ്‌ക്രോസ് ബാഡ്ജുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റെഡ്‌ക്രോസ് ഇന്‍ചാര്‍ജ്ജ് ഈശ്വരപ്രസാദ് സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ ജംഷീദ് ആശംസകള്‍ നേര്‍ന്നു. അക്കാദമിക് കോര്‍ഡിനേറ്റര്‍ ഷാജി എ നന്ദി പ്രകാശിപ്പിച്ചു. ദേശിയോദ്ഗ്രഥന സന്ദേശവുമായി വിദ്യാലയത്തില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
keywords : green-woods-school-independence-day-celebration-
Post a Comment
0 Comments