പാലക്കുന്ന്:(www.evisioinnews.in) ലോക രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനുകരണത്തിനായി തയ്യാറെടുക്കുകയാണ് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍.ആഗസ്റ്റ് 23ന് നടക്കുന്ന പരിപാടി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.പ്രിന്‍സിപ്പാള്‍ ഡോ. എം. രാമചന്ദ്രന്റെ ആശയത്തിന് ആവിഷ്‌കാരം നല്‍കാന്‍ അക്കാദമിക് സൂപ്പര്‍വൈസര്‍ ഷാജിയുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഖില്‍ സി റോണാള്‍ഡ് ട്രമ്പായും അക്ഷിത ബാലന്‍ ഹിലാരി ക്ലിന്റനായും മോഡറേറ്ററായി അധ്യാപകനായ ജിഷാദും രംഗത്ത് എത്തുന്നു.
സ്ഥാനാര്‍ത്ഥികളോട് ചോദ്യങ്ങള്‍ ചോദിക്കാനും സംവദിക്കാനും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ യുവാക്കളും കുട്ടികളും ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയായ അമേരിക്കന്‍ തിരഞ്ഞെടുപ്പിനോട് ഏത് രീതിയില്‍ പ്രതികരിക്കുന്നുയെന്ന് ബോധ്യപ്പെടുത്താനാണ് മുഖ്യമായും ഈ പരിപാടിയിലൂടെ ശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ഡോ. എം. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
keywords : us-president-election-green-woods-school-public-school
Post a Comment
0 Comments