ബദിയടുക്ക :(www.evisionnews.in) കാസര്‍കോട് ജില്ലയിലെ കാലാ സാഹിത്യസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഗഡിനാഡ് കലാ സാഹിത്യ സാംസ്‌കാരിക അക്കാഡമിയുടെ ഉദ്ഘാടനം ബദിയടുക്ക ചിന്മയ വിദ്യാലത്തില്‍ നടന്നു. കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ദിനേശ് അമീന്‍ മട്ടു ഉദ്ഘാടന ചെയ്തു.ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.കൃഷ്ണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥ്, രാഘവേന്ദ്ര.എച്ച്.എം., പുത്തൂര്‍, കേശവപ്രസാദ് നാണിത്തിലു, പിലിങ്കല്ല് കൃഷ്ണ ഭട്ട്, ബദിയടുക്ക വ്യാപാരി വ്യവസായി ഘടകം പ്രസിഡന്റ് എസ്.എന്‍. മയ്യ, ധര്‍മ്മസ്ഥല ഗ്രാമാഭിവൃദ്ധിയോജനയുടെ ശ്രീമതി ചേതന, ഡോ.ബേ.സി. ഗോപാലകൃഷ്ണ, റി.രജി. മുഹമ്മദ് ആലി, യക്ഷഗാന ഭാഗവതര്‍ നാരായണ മാട്ടെ, പ്രൊ.ശ്രീനാഥ്, ലക്ഷ്മണ പ്രഭു കരിമ്പില, എ.ആര്‍. സുബ്ബയ്യകട്ടെ, പഞ്ചായത്ത് മെമ്പര്‍ ശ്യാമപ്രസാദ് മാന്യ എന്നിവര്‍ സംബന്ധിച്ചു. കേളു മാസ്റ്റര്‍, അഗല്‍പാടി സ്വാഗതവും ചിന്മയ വിദ്യാലയ പ്രിന്‍സിപല്‍ പ്രശാന്ത് റൈ ബെളിഞ്ച നന്ദിയും പറഞ്ഞു.
keywords : gadinad-kala-sahithya-academy-inauguration
Post a Comment
0 Comments