കാസര്‍കോട് (www.evisionnews.in) : ജനറല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥയും അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങളെയും കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വെള്ളിയാഴ്ച നേരിട്ട് അന്വേഷണം നടത്തി ശനിയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. വെള്ളിയാഴ്ച രാവിലെ നടന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എക്‌സ്‌റേ യൂണിറ്റ് പുന:സ്ഥാപിക്കുന്നതടക്കമുള്ള ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആശുപത്രി വികസന സമിതി യോഗം ആഗസ്റ്റ് 11ന് ചേരാനും ജില്ലാ കലക്ടര്‍ ഇ.ദേവദാസന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം ആരംഭിക്കുന്നതിനു മുമ്പ് ജില്ലാ കലക്ടറും ഡി.എം.ഒയും ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. എം.എല്‍.എയും ഡോക്ടര്‍മാരുമായി പ്രത്യേക ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം നടന്നത്.
ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പ്രതിദിനം ആയിരക്കണക്കിനു പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ചികിത്സ തേടി എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.
Keywords:General-hopital-issue
Post a Comment
0 Comments