മംഗളൂരു(www.evisonnews.in): ഇന്നോവാകാറില്‍ കടത്തുകയായിരുന്ന 52 കിലോ ഗ്രാം കഞ്ചാവുമായി ഉപ്പള സ്വദേശി മംഗളൂരുവില്‍ പിടിയില്‍. മംഗളൂരു സിറ്റി ക്രൈ ബ്രാഞ്ച് കോണാജെയില്‍ വ്യാഴായ്ച രാവിലെയാണ് കഞ്ചാവ് വേട്ട നടത്തിയത്. ഉപ്പള സ്വദേശി മൊയ്തീന്‍ നവാസാ (29)ണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് പത്തര ലക്ഷം രൂപ വിലമതിക്കും.
നവാസ് മംഗളൂരു-കാസര്‍കോട് മേഖലയിലെ കഞ്ചാവ് മാഫിയയുടെ മുഖ്യകണ്ണിയാണെന്ന് അറസ്റ്റ് വിവരം പുറത്ത് വിട്ട സിറ്റി പോലീസ് കമ്മീഷണര്‍ എം ചന്ദ്രശേഖര്‍ മാധ്യമങ്ങളെ അറിയിച്ചു. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള കെ എല്‍ 14 ആര്‍ 7339 നമ്പര്‍ ഇന്നോവ കാറില്‍ കഞ്ചാവ് രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു.
ആന്ധ്രയിലെ വിശാഖപട്ടണത്തില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സി സി ബി ഇന്‍സ്‌പെക്ടര്‍ സുനില്‍ വൈ നായക്കിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.
Keywords:Mangaluru-Karnataka-Ganja-Seized-Uppala-Youth-Held
Post a Comment
0 Comments