കാസര്‍കോട്.(www.evisionnews.in)വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിപോലീസ് കാസര്‍കോട്ടെത്തും.
തിരുവനന്തപുരത്ത് എടിഎം കൗണ്ടറില്‍ നിന്നും പണം കവര്‍ന്ന കേസ് രാജ്യ ശ്രദ്ധ പിടിച്ച് പറ്റിയതിനിടെ കാസര്‍കോട്ടുകാരുള്‍പ്പെട്ട ക്രഡിറ്റ്കാര്‍ഡ് തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ് കേരളപോലീസ് ഏറ്റെടുത്തിരിക്കുന്നത്.അതിനിടെ തട്ടിപ്പിന്റെ സൂത്രധാനരനായ തളങ്കരയിലെ നുഅ്മാനും കൂട്ടാളികളും കവര്‍ച്ചാപണം കൊണ്ട് ആഢംബര ജീവിതമാണ് തുടര്‍ന്നതെന്ന് പോലീസ് കണ്ടെത്തി. പ്രതികള്‍ നാട്ടിലെത്തുമ്പോള്‍ മുന്തിയ മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും സ്വര്‍ണാഭരണങ്ങളും കൊണ്ടുവന്ന്നാട്ടുകാരെ അമ്പരപ്പിച്ചിരുന്നു.
ദുബൈയില്‍ ജോലി ചെയ്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഗള്‍ഫ് വാസം വിട്ട്‌നാട്ടിലെത്തിയ ഇവര്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് തുടരുകയായിരുന്നു.ആഡംബരകാറുകള്‍ വാങ്ങിയ സംഘം ഇതില്‍ പെട്രോള്‍ നിറക്കുന്നതും വ്യാജക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തന്നെയാണ്.
keywords :fake-credit-card-atm-machine-police
എറണാകുളം, പൂനെ, ഗോവ എന്നിവിടങ്ങളിലായി തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ സംഘം വന്‍കിട ഹോട്ടലുകളില്‍ ആഡംബര ജീവിതം നയിച്ചതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.പൂനെയില്‍ പോലീസ് പിടിയിലാകുമ്പോള്‍ പ്രതികളുടെ കൈയ്യില്‍ സ്വിപ്പിംഗ് മെഷീനും നിരവധി ക്രെഡിറ്റ് കാര്‍ഡുകളുമുണ്ടായിരുന്നു.
Post a Comment
0 Comments