കാസര്‍കോട് (www.evisionnews.in) : മാജിക് ലാന്റേണ്‍ പ്രൊഡക്ഷന് വേണ്ടി ഡോ.അജാസ് ഇബ്രാഹിം-അജാസ് കൂട്ടുകെട്ട് നിര്‍മ്മിച്ച ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം (ഇഡി) വെള്ളിയാീഴ്ച കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ജയസൂര്യ നായക വേഷത്തിലെത്തുന്ന സിനിമയുടെ സംവിധാനം സാജിദ് യഹ്യ യാണ് നിര്‍വ്വഹിച്ചത്. ശിവധയാണ് നായിക. യോഗ് ജപ്പി മുഖ്യ വില്ലനായ സിനിമയില്‍ തളങ്കര സ്വദേശി കെ.എസ് തമീമും അഭിനേതാവായുണ്ട്. ഷൈജു കുറുപ്പ്, ജോജോ ജോര്‍ജ്ജ്, സുനില്‍ സുഗത, ഷെബിന്‍ ബെന്‍സണ്‍, മോളി കണ്ണമ്മാലി, സുധി കോപ്പ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സാജിത് യഹ്യയും , അറോസ് ഇര്‍ഫാനുമാണ് രചന. സംഗീതം രാഹുല്‍രാജ്. വിതരണം ഇറോസ് ഇന്റര്‍ നാഷണല്‍. കാസര്‍കോട്, കാഞ്ഞങ്ങാട്, മംഗളൂരു തുറമുഖം, എറണാകുളം, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. കാസര്‍കോട്ടെ കോര്‍ഡിനേറ്റര്‍ കെ.എസ് തമീം ആയിരുന്നു.
Keywords: Jayasurya-new-film-idi-friday-release
Post a Comment
0 Comments