കാഞ്ഞങ്ങാട്:(www.evisionnews.in) ജില്ലയില്‍ നേത്ര ബാങ്കുകള്‍ സ്ഥാപിക്കണമെന്ന് സക്ഷമ (ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുധാകരന്‍ ആവശ്യപ്പെട്ടു. സക്ഷമ ജില്ലാ കമ്മറ്റിയും കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരവും സംയുക്തമായി സംഘടിപ്പിച്ച നേത്രദാന പക്ഷാചരണം കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കാഴ്ചയില്ലാത്തവരുടെ വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. വര്‍ഷം തോറും ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 8 വരെ സര്‍ക്കാര്‍ തലത്തില്‍ നേത്രദാനപക്ഷാചരണം ആചരിക്കാറുണ്ട്. എന്നാല്‍ ഇതിനപ്പുറത്തേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നീളാറില്ല. നേത്രദാനത്തെ കുറിച്ചുള്ള ജനങ്ങളുടെ അജ്ഞത സക്ഷമയുടെ പ്രവര്‍ത്തനം മൂലം ഇന്ന് മാറിവരുന്നുണ്ട്. സംസ്ഥാനത്ത് കാഴ്ചശക്തിയില്ലാത്തവരുടെ വ്യക്തമായ കണക്ക് ശേഖരണം സക്ഷമ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ വിദ്യാമന്ദിരം പ്രധാനാധ്യാപിക എം.ശശികല അധ്യക്ഷത വഹിച്ചു.ജില്ലാ സംഘടന സെക്രട്ടറി സി.സി.ഭാസ്‌കരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് തമ്പാന്‍ നന്ദിയും പറഞ്ഞു.
keywords:kanhangad-eye-donation-camp
Post a Comment
0 Comments