ദുബൈ(www.evisionnews.in): മംഗളൂരു വിമാനത്താവളത്തില്‍ ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളെ കൈക്കൂലി ആവശ്യപ്പെട്ടും മറ്റും നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടി അവസാനിപ്പിക്കണമെന്നും
ദുബൈയില്‍ നിന്നും മംഗളൂരുവിലെത്തിയ കാസര്‍കോട് പൊയ്‌നാച്ചി സ്വദേശിയായ മോഹനന്‍ വീട് നിര്‍മാണത്തിനായി
വാതിലുകളും ജനലുകളും ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന പിച്ചളയുടെ വിജാഗിരി കള്ളക്കടത്ത് സ്വര്‍ണമെന്ന് പറഞ്ഞ് വിമാനത്താവളത്തില്‍ തടഞ്ഞുവെചു കൈക്കൂലി ആവശ്യപ്പെട്ട് പീഡിപ്പിച്ച സംഭവം അന്വേഷിച്ച് കുറ്റക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും് ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് സലാം കന്യപ്പാടി,
ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ,് ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മംഗളൂരു വിമാനത്താവളത്തില്‍ മലയാളികളോട് കാണിക്കുന്ന വിവേചനപരമായ നടപടി അടക്കമുള്ള വിഷയങ്ങളെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഭാരവാഹികള്‍ അറിയിച്ചു
Keywords:Dubai-KMCC-Kasaragod
Post a Comment
0 Comments