കാസര്‍കോട്:(www.evisionnews.in) ട്രെയിനില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍ റെയില്‍വെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രയിനില്‍ നിന്നാണ് കാസര്‍കോട് റെയില്‍വെ പൊലീസ് എസ്.ഐ. വിജയന്റെ നേതൃത്വത്തില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പ്രതിയെ പിടികിട്ടിയില്ല.
അതിനിടെ പെര്‍ള കെ.കെ റോഡിലെ മുഹമ്മദ് ഇര്‍ഷാദി(28)നെ ബദിയടുക്ക പൊലീസ് പുകയില ഉല്‍പ്പന്നങ്ങളുമായി അറസ്റ്റ് ചെയ്തു.
298 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കെ.കെ. റോഡിലെ കടക്ക് മുന്നില്‍ വെച്ചാണ് അറസ്റ്റ്.
Keywords:Kasaragod-Train-Drugs-Held
Keywords:Kasaragod-Train-Drugs-Held
Post a Comment
0 Comments