ലക്ഷ്മിനഗര്‍ തെരുവത്തെ പരേതനായ മുഹമ്മദ് സാഹിബിന്‍െ മകള്‍ സല്‍മാപര്‍വീന്‍ (27) ന്റെ പരാതിയില്‍ നീലേശ്വരം തൈക്കടപ്പുറത്തെ ഇബ്രാഹീം കുട്ടിയുടെ മകന്‍ ജുനൈദിനെ(35)തിരെയാണ് സ്ത്രീധന പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തത്.
2013 ഏപ്രില്‍ 21 നാണ് ഇരുവരും മതാചാരപ്രകാരം വി വാഹിതരായത്. വിവാഹ സമയത്ത് പത്തുപവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ മദ്യത്തിനും കഞ്ചാവിനും അടിമയായ ഭര്‍ത്താവ് എല്ലാം ധൂര്‍ത്തടിച്ചു. പിന്നീട് ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങിത്തരണമെന്നാവശ്യപ്പെട്ടും പീഡനം തുടങ്ങി . ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ സല്‍മയെ ഭര്‍ത്താവ് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതല്ലാതെ ചിലവിന് നല്‍കാറില്ലെന്നാണ് പരാതി.
Keywords: Dowry-kes-kanhangad
Post a Comment
0 Comments