തിരുവനന്തപുരം (www.evisionnews.in) : ദേശാഭിമാനി ചീഫ് എഡിറ്ററായി എം വി ഗോവിന്ദന്‍ ചുമതലയേറ്റു. അനാരോഗ്യം മൂലം വി വി ദക്ഷിണാമൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനു പകരമായി അദ്ദേഹത്തെ നിയോഗിക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.
മികച്ച സംഘാടകനും പ്രഭാഷകനുമായ അദ്ദേഹം രണ്ടു തവണ തളിപ്പറമ്പ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, 1983 ല്‍ സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഭാര്യ ശ്യാമള ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ പുതിയ നഗരസഭയായ ആന്തൂര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണാണ്. മകന്‍ ശ്യാംജിത്ത് രഞ്ജിത്ത് സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറാണ്.
Keywords : Deshabhimani-chief-editor-mv-govindan
Keywords : Deshabhimani-chief-editor-mv-govindan
Post a Comment
0 Comments