പെര്‍ള (www.evisionnews.in) : അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. പെര്‍ള കെ.കെ റോഡ് അടുക്കയിലെ രവീന്ദ്രന്റെ ഭാര്യ ലീല (35)യാണ് മരിച്ചത്. അസുഖം മൂലം പത്ത് മാസത്തോളമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. അപ്പപാട്ടാളി-സീത ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രജ്വല്‍, പ്രദീക്ഷ. സഹോദരങ്ങള്‍: അമ്മിണി, ഗിരിജ, ജയന്തി, രേവതി, ഗോപി, നാരായണ.
Keywords: Death-perla-housewife
Post a Comment
0 Comments