നീലേശ്വരം (www.evisionnews.in) : വ്യാഴാഴ്ച നീലേശ്വരം പുഴയില്‍ മുങ്ങിമരിച്ച നെടുങ്കണ്ടയിലെ രവിയുടെ വീട് തകര്‍ന്ന് വീണ് 5 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് രവിയുടെ ഓട് മേഞ്ഞ വീട് തകര്‍ന്ന് വീണത്. സംഭവസമയത്ത് നിരവധി ബന്ധുക്കള്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. രവിയുടെ മാതൃസഹോദരി നാരായണി(78), മറ്റ് മാതൃസഹോദരിമാരുടെ മക്കളായ പാര്‍വ്വതി(50), രമണി(43), രവിയുടെ സഹോദരിമാരായ ശോഭന(50), വത്സല(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരത്തിന്റെ കഴുക്കോലുകളും തെങ്ങിന്റെ കഴുക്കോലുകളും ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരുന്നത്.
ഇത് നാളുകളായി ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു. ഓട് താഴെയിറക്കി വീട് പുതുക്കിപണിയാനുള്ള ശ്രമത്തിലായിരുന്നു രവി. ഇതിനിടയിലാണ് ഇന്നലെ ദുരന്തം സംഭവിച്ചത്. നാളെ സഞ്ചയനം നടക്കാനിരിക്കെയാണ് വീട് തകര്‍ന്നത്.
Keywords: Nedumghanda-death-house
Post a Comment
0 Comments