കാഞ്ഞങ്ങാട്:(www.evisionnews.in) വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച പ്രതിക്ക് ഒരുവര്‍ഷം തടവും പതിനെട്ടേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. ബേക്കല്‍ കളനാട്ടെ സി. എച്ച്. മഹലില്‍ മൊയ്തുഹാജിയുടെ മകന്‍ സി.എച്ച് അബ്ദുല്ലക്കുഞ്ഞിയെ (30)യാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്)പി. ഇന്ദു തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
പള്ളിക്കര മൗവ്വല്‍ പരയങ്ങാനത്തെ പി.കെ അബ്ദുല്ലയുടെ മകന്‍ എന്‍.പി മുഹമ്മദ് ബഷീര്‍ (53) നല്‍കിയ പരാതിയിലാണ് ശിക്ഷ. മുഹമ്മദ് ബഷീറിന് വേണ്ടി ഇയാള്‍ അധികാരപ്പെടുത്തിയ പടന്നക്കാട് പള്ളിക്ക് സമീപത്തെ ജമീല ഹസിനാറിന്റെ മകന്‍ പി.എച്ച് സലീമാണ് കേസ് നടത്തിയത്.
ഗള്‍ഫിലായിരുന്ന മുഹമ്മദ് ബഷീര്‍ 2009 ല്‍ തന്റെ സുഹൃത്തും ബന്ധുവുമായ അബ്ദുല്ലക്കുഞ്ഞിയുമായി ചേര്‍ന്ന് സെയ്ക്ക് ഐസ്‌ക്രീമിന്റെ കാസര്‍കോട്, കര്‍ണാടകയിലെ കനറാജില്ല, ഗോവ എന്നിവിടങ്ങളിലെ മൊത്തവിതരണ ഏജന്‍സി ഏറ്റെടുത്ത് നടത്താമെന്ന് പറഞ്ഞ് കരാര്‍ ഉണ്ടാക്കിയ ശേഷം ഇതിന് വേണ്ടിവന്ന മുതല്‍ മുടക്കിന്റെ പകുതി തുകയായ 18 ലക്ഷം രൂപ വിവിധ തവണകളായി അബ്ദുല്ലകുഞ്ഞിയെ ഏല്‍പ്പിച്ചുവെങ്കിലും വിതരണ ഏജന്‍സി തുടങ്ങാതെയും മുടക്ക് മുതല്‍ തിരിച്ചുനല്‍കാതെയും അബ്ദുല്ലക്കുഞ്ഞി വഞ്ചിച്ചുവെന്നും ഒടുവില്‍ ഈ തുകയ്ക്ക് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയെന്നുമാണ് പരാതി.
18,22,750 രൂപയാണ് പിഴയായി നല്‍കേണ്ടത്. ഇത് പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവനുഭവിക്കണം
Keywords:Kanhangad-court-fine-Check-case
Keywords:Kanhangad-court-fine-Check-case
Post a Comment
0 Comments