കാസര്‍കോട് (www.evisionnews.in): വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ കേസില്‍ കാസര്‍കോട് സ്വദേശിയടക്കം ആറുപേര്‍ പിടിയിലായി. തളങ്കര സ്വദേശി നുഅ്മാന്‍ (24), കര്‍ണാടക വിട്‌ല സ്വദേശികളായ ബി. ബഷീര്‍, എന്‍. ഹംസ എന്നിവരടക്കം ആറുപേരാണ് കാസര്‍കോട്ടും പൂനെയിലും വെച്ച് പിടിയിലായത്.
പിടിയിലായ നാലംഗ സംഘത്തില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് നിര്‍മിക്കുന്ന യന്ത്രം, സ്വിപ്പിംഗ് യന്ത്രം, നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം സഞ്ചരിച്ചെന്ന് കരുതുന്ന കാറും പോലീസ് പിടികൂടിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിലെ ചെങ്കള നാലാംമൈലിലെ സാബിദ് നേരത്തെ കൊച്ചിയില്‍ അറസ്റ്റിലായിരുന്നു.
നുഅമാനാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ജോലിചെയ്തിരുന്ന ദുബൈയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ക്രഡിറ്റ് കാര്‍ഡ് സ്വിപ്പിംഗ് മെഷിനില്‍ മറ്റൊരു മെഷീന്‍ ഘടിപ്പിച്ചാണ് നൂറുകണക്കിനാളുകളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് മെഷീനില്‍ സ്വിപ്പ് ചെയ്യുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ പ്രതികള്‍ നിര്‍മിച്ച മെഷീനിലേക്ക് പകര്‍ത്തപ്പെടും. യുഎസിലെ സ്വകാര്യ ബാങ്കിന്റേതെന്ന വ്യാജേന 'ഡിസ്‌കവര്‍' എന്ന പേരിലാണ് സംഘം ക്രെഡിറ്റ് കാര്‍ഡ് നിര്‍മിച്ചത്.
കാസര്‍കോടും കൊച്ചിയിലുമാണ് സംഘം തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് പൂനെയില്‍ എത്തുകയും അവിടെ തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നതിനിടയിലാണ് സംഘം പോലീസിന്റെ വലയിലാകുന്നത്. പൂനയില്‍ പിടിയിലായ നുഅമാനെയും സംഘത്തെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
Keywords: fake-credit-card-robbery-arrested-six
Post a Comment
0 Comments