കാസര്‍കോട് (www.evisionnews.in) : സി.പി.സി.ആര്‍.ഐക്കടുത്ത പെട്രോള്‍ ബങ്കില്‍ നിന്നു 10,000 രൂപയുടെ പെട്രോള്‍ അടിച്ചശേഷം ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചു പണം നല്‍കുകയും ആ പണം തിരിച്ചെടുത്തു പെട്രോള്‍ ബങ്കുടമയെ പറ്റിക്കുകയും ചെയ്തതു ചെങ്കള സ്വദേശികളാണെന്നു പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളത്തു സമാനമായ തട്ടിപ്പില്‍ പിടിയിലായ പ്രതികളുടെ ഫോട്ടോ പെട്രോള്‍ ബങ്കുടമ തിരിച്ചറിഞ്ഞു.
ജുലാ.് 10നാണ് പല വാഹനങ്ങള്‍ക്കായി പെട്രോള്‍ ബങ്കില്‍ നിന്ന് 10,000 രൂപയുടെ പെട്രോളടിച്ച ശേഷം ക്രഡിറ്റ് കാര്‍ഡുപയോഗിച്ചു പണം നല്‍കിയത്. എന്നാല്‍ ആ സമയത്തുതന്നെ ആ പണം മറ്റൊരു മെഷീനുപയോഗിച്ച് ഇവര്‍തന്നെ പിന്‍വലിക്കുകയായിരുന്നുവത്രേ. ഇക്കാര്യം മൊബൈല്‍ സന്ദേശം വഴി പെട്രോള്‍ ബങ്കുടമ അറിഞ്ഞതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്.
നേരത്തെ ഗള്‍ഫിലായിരുന്ന മൂന്നംഗ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പുസംഘം അവിടെ വച്ചാണ് ക്രഡിറ്റ് കാര്‍ഡുപയോഗിച്ചു നടത്താവുന്ന സകല തട്ടിപ്പും വശത്താക്കിയതെന്നു പറയുന്നു.
Keywords: Credi-card-roberry-petrol-pumb
Post a Comment
0 Comments