കുറ്റിക്കോല്‍(www.evisionnews.in): സി.പി.ഐയില്‍ ചേരാനുള്ള കുറ്റിക്കോലിലെ സി പി എം വിമത വിഭാഗത്തിന്റെ നേതാവ് പി ഗോപാലന്‍ മാസ്റ്റര്‍ പാര്‍ട്ടി പോളിറ്റ ബ്യൂറോ അംഗം കൂടിടായ മുഖ്യമന്ത്രി പിണറായി വിജയനുമായി ബേഡകത്തെ രൂക്ഷമായ പാര്‍ട്ടി പ്രതിസന്ധി ചര്‍ച്ച ചെയ്യാ്ന്‍ കണ്ണൂരിലെത്തി. മാസ്റ്ററുടേയും അനുയായികളുടെയും സി പി ഐലേക്കുളള പ്രവേശം തടയാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടതിന്റെ ഭാഗമായാണ് പിണറായിയുമായുള്ള കൂടിക്കാണല്‍. ഇന്ന് വൈകിട്ട് ചര്‍ച്ച നടക്കും. ചര്‍ച്ചയ്ക്ക ശേഷം ഗോപാലന്‍ മാസ്റ്റര്‍ തീരുമാനം തന്നോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കും. സംസ്ഥാനത്ത് മറ്റുപലയിടങ്ങളിലും സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.ഐയിലേക്ക് പോയത്് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. കാസര്‍കോട് കൂടി അങ്ങനെ സംഭവിച്ചാല്‍ അത് ദോഷകരമായി ബാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിണറായി വിജയന്റെ കുറ്റിക്കോലിലെ ഒരു സഹപാഠിയാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത്.
17ന് വിമത വിഭാഗത്തിന് സ്വീകരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഗോപാലന്‍ മാസ്റ്റര്‍ നേരത്തെ സി പി ഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എടുത്തുചാടി തീരുമാനം കൈക്കൊള്ളണ്ടതില്ലെന്നാണ് സി.പി.ഐ ജില്ലാ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. പിണറായിയുമായി ഇന്ന് കണ്ണൂരില്‍ നടക്കുന്ന ചര്‍ച്ചയും ബേഡകം ഏരിയാ നേതൃത്വത്തെ അറിയിച്ചിട്ടില്ല. ഇത്തരം ഒരു ചര്‍ച്ചയെ സംബന്ധിച്ച് കേട്ടറിവുമാത്രമേയുള്ളൂവെന്ന് സി പി എം ഏരിയാ സെക്രട്ടറി ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
Keywords:Kasaragod-Kuttikkol-CPI-CPM-Pinarayi-Gopalan Master
Post a Comment
0 Comments