മേല്‍പറമ്പ്:(www.evisionnews.in) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) മേല്‍പറമ്പ് യൂണിറ്റ് യോഗം പ്രസിഡണ്ട് ഹമീദ് ചാത്തങ്കൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇ.എം. ഇബ്രാഹിം സ്വാഗതം പറഞ്ഞു.
ഉദുമ ഗ്രാമപഞ്ചായത്ത് അംഗവും, ബ്ലോക്ക് ഭാരവാഹിയുമായ ചന്ദ്രന്‍ നാലാംവാതുക്കലിനെ ആക്രമിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും, കുറ്റവാളികള്‍ ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാനും കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി. പാതയുടെ നിര്‍മ്മാണ അപാകതകള്‍ പരിഹരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ ആവശ്യപ്പെടാനും, മേല്‍പറമ്പ് മില്‍ ജംഗ്ഷനില്‍ സിഗ്‌നല്‍ സംവിധാനം നടപ്പില്‍ വരുത്താന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് ജന.സെക്രട്ടറി അഷ്റഫ് ഇംഗ്ലീഷ് ബ്ലോക്ക് യോഗത്തില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡി.സി.സി. അംഗം സി.ബി. ഹനീഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് നാരായണന്‍ നമ്പ്യാര്‍, ഫാറൂഖ്. കെ.എ., എം.എ. നസീര്‍, എം.എ. അബ്ദുല്‍ ഖാദര്‍, മാഹിന്‍ കല്ലട്ര മാക്കോട് എന്നിവര്‍ സംസാരിച്ചു. റഹ്മാന്‍ തോട്ടം നന്ദി പ്രകാശിപ്പിച്ചു.
keywords : congress-leader-attack-melparamb
Post a Comment
0 Comments