കാസര്‍കോട് (www.evisionnews.in) : കാസര്‍കോട് സി.ഐ. ആയി അബ്ദുള്‍ റഹീം ചുമതലയേറ്റു. ചെമ്മനാട് സ്വദേശിയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്, പയ്യന്നൂരില്‍ അടുത്തിടെ നടന്ന രാഷ്ട്രീയ കൊലക്കേസുകള്‍ തുടങ്ങി ഒട്ടേറെ പ്രമാദമായ കൊലക്കേസുകള്‍ അന്വേഷിച്ച സംഘാംഗമാണ്. ഡി.ജി പി.യു.ടെ ആന്റി നര്‍ക്കോട്ടിക് സെല്ലിലെ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിട്ടിട്ടുള്ള അബ്ദുള്‍ റഹീം മികച്ച കുറ്റാമ്പേഷകരില്‍ ഒരാളായാണ് കേരള പൊലീസില്‍ അറിയപ്പെടുന്നത്. സ്ഥാനമൊഴിഞ്ഞ സി.ഐ. എം.പി. ആസാദിനൊപ്പം വിവിധ കേസ് അന്വേഷണങ്ങളില്‍ അബ്ദുല്‍ റഹീം പങ്കാളി ആയിട്ടുണ്ട്.
Keywords: Abdul Rahim-ci-kasaragod
Post a Comment
0 Comments