Type Here to Get Search Results !

Bottom Ad

ചാരായ മാഫിയക്കെതിരെ നടപടി സ്വീകരിക്കണം- വെൽഫെയർ പാർട്ടി


കാസർകോട്: (www.evisionnews.in)ബന്തടുക്ക ചാമക്കൊച്ചിയിൽ വൃക്കരോഗിയായ ബാബുവിനും കുടുംബത്തിനുമെതിരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയ യുവാവുൾപ്പെടുന്ന വാറ്റ് മാഫിയക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു ഭാര്യക്കും കുട്ടികൾക്കും ആക്രമണത്തിൽ പരിക്കേറ്റിറ്റുണ്ട് ബാബുവിന് വിദഗ്ദ്ധ ചികിൽസ നൽകേണ്ടതുണ്ട്, രാഷ്ട്രീയ തണലിൽ മലയോര മേഘല കേന്ദ്രീഗരിച്ച് നടക്കുന്ന വ്യാജ വാറ്റ് കേന്ദ്രങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരുമെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി സിഎച്ച് ബാലകൃഷ്ണൻ, ജില്ലാ സെക്രടറി പികെ അബ്ദുല്ല എന്നിവർ ബാബുവിനെയും കുടുംബത്തെയും ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു.

keywords: welfarqeq-party

Post a Comment

0 Comments

Top Post Ad

Below Post Ad