കാഞ്ഞങ്ങാട് (www.evisionnews.in) : ജില്ലയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ റാഗിംഗ് വ്യാപകമായതായ പരാതികള്‍ പരക്കുന്നതിനിടയില്‍ ചിത്താരി ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ പത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന് നല്‍കിയ പരാതി പ്രാഥമിക അന്വേഷണം നടത്തി പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം പല സ്‌കൂളുകളിലേയും അധികാരികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ ഒതുക്കുകയാണെന്നും ആരോപണമുണ്ട്.റാഗ് ചെയ്യുന്നതും ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാലയ അധികാരികള്‍ ഒതുക്കുന്നതും കുറ്റകരമാണ്.
Keywords: Chithari-school-Ragging-
Post a Comment
0 Comments