നാദാപുരം (www.evisionnews.in): നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തുവിനെതിരെ പ്രേരണാകുറ്റത്തിന് കേസെടുത്തു. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടാലും പാര്‍ട്ടി വെറുതെ വിടില്ലെന്ന തരത്തില്‍ ചാത്തു നാദാപുരത്ത് പ്രസംഗിച്ചിരുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസംഗത്തിന്റെ ക്ലിപ്പുകള്‍ നാദാപുരം മേഖലയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചാത്തുവിനെതിരെ പ്രേരണാകുറ്റത്തിന് കേസെടുത്തത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകരിലൊരാളാണ് അസ്ലം. ഒരാഴ്ച മുമ്പാണ് അസ്ലം കൊല്ലപ്പെട്ടത്.
Keywords: Nadapuram-league-murder-aslam-
Keywords: Nadapuram-league-murder-aslam-
Post a Comment
0 Comments