തായ്ലാന്റ്: (www.evisionnews.in)ഏഷ്യയിലെ തന്നെ ഏറ്റവും സാഹസികതയേറിയ റാലിയായ ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി കാര്‍ റാലിയുടെ ടി-2 വിഭാഗത്തില്‍ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസ ഷരീഫ് -സഞ്ജയ് ടാക്ക്‌ലെ സഖ്യം രണ്ടാം സ്ഥാനം നേടി.തായ്ലന്‍ഡിലെ പട്ടായയില്‍ നിന്ന് ആരംഭിച്ച് കംബോഡിയയിലെ സീംറീപ്പില്‍ അവസാനിച്ച 2400 കി.മീ നീണ്ട റാലിയില്‍ ഇന്ത്യയുടെ തന്നെ അഭിമാനം വാനോളമുയര്‍ത്തിയാണ് ഈ സഖ്യം വിജയം കൈവരിച്ചത്.ആറ് ദിവസം നീണ്ടു നിന്ന റാലിയില്‍ 10 രാജ്യങ്ങളില്‍ നിന്നായി 64 ടീമുകളാണ് മത്സരിച്ചത്. ഈ ദീര്‍ഘദൂര റാലിയില്‍ ഇസുസു ഡി-മാക്‌സ് വാഹനമുപയോഗിച്ചാണ് മൂസ ഷരീഫ് സഖ്യം കളത്തിലിറങ്ങിയത്.
മഹാരാഷ്ട്രക്കാരനായ സഞ്ജയ് ടാക്ക്‌ലെയോടൊപ്പം മൂന്നാം തവണയാണ് മൂസഷരീഫ് ഏഷ്യന്‍ ക്രോസ്‌കണ്‍ട്രി റാലിയില്‍ മത്സരിക്കുന്നത്.2012 ലും ഈ സഖ്യം രണ്ടാം സ്ഥാനം നേടിയിരുന്നു.ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററായ മൂസ ഷരീഫ് ഇതിനകം നിരവധി ദേശീയ-അന്തര്‍ദേശീയ റാലികളില്‍ വിജയിച്ചിട്ടുണ്ട്.
keywords : mosa-shereef-car-winner-cross-country
Post a Comment
0 Comments