എരിയാല്‍ (www.evisionnews.in) : ചേരങ്കൈ കാവുഗോളിയിലെ രാജേഷിന്റെ കാര്‍ ചില്ലുകള്‍ ഇന്നലെ രാത്രി സ്‌കൂട്ടറിലെത്തിയ ഒരു സംഘം എറിഞ്ഞു തകര്‍ത്തതായി പരാതി. തിങ്കളാഴ്ച രാവിലെയാണ് കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ്, കാര്‍ പരിശോധിച്ചു. ഞായറാഴ്ച രാത്രി ചേരങ്കൈ കാവുഗോളിതീരദേശ റോഡിലൂടെ കാറില്‍ വീട്ടിലേക്കു വരുകയായിരുന്ന രാജേഷിനെ സ്‌കൂട്ടര്‍ റോഡിനു കുറുകെ വച്ച് മൂന്നംഗ സംഘം തടഞ്ഞിരുന്നു. കാറില്‍ നിന്നിറങ്ങിയ രാജേഷ് സ്‌കൂട്ടര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതു നേരിയ വാക്കേറ്റത്തിനു വഴിവച്ചു. പിന്നീട് സ്‌കൂട്ടര്‍ മാറ്റുകയും രാജേഷ് വീട്ടിലെത്തുകയുമായിരുന്നു. അര്‍ദ്ധരാത്രിയോടെ സ്‌കൂട്ടറിലെത്തിയ രണ്ടുപേരാണ് കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തതെന്നു പറയുന്നു.
ഈ റോഡില്‍ രാത്രി കാലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുകയും യാത്രക്കാര്‍ക്കു തടസ്സമുണ്ടാക്കുകയും ചെയ്യാറുണ്ടെന്നു പരാതിയുണ്ട്.
Keywords: Kavugoli-
Post a Comment
0 Comments