Type Here to Get Search Results !

Bottom Ad

കുമ്പളക്ക് ഇനി ബി.റ്റി.എസ്.എസിന്റെ സാന്ത്വനം

കുമ്പള :(www.evisionnews.in) പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള സാധുക്കള്‍ക്ക് സാന്ത്വനം നല്‍കാന്‍ സ്ഥിരമായ റിലീഫ് സെല്‍ രൂപീകരിക്കുന്നു.ബാഫഖി തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ (ബി.ടി.സി.സി) എന്ന് പേരിട്ടിരിക്കുന്ന ഈ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും കമ്മിറ്റി രൂപീകരണവും കണ്‍വെന്‍ഷനും ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 2.00 മണിക്ക് കുമ്പള മുസ്ലിം ലീഗ് ഓഫീസില്‍ നടക്കും. കെ.എം.സി.സി. ഉള്‍പ്പെടെയുള്ള വിവിധ പോഷക ഘടകങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെയായിരിക്കും ബി.റ്റി.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ . 

മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍ ജ. സെക്രട്ടറി ബി.എന്‍. മുഹമ്മദലി എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad