പൈവളികെ:(www.evisionnews.in) വിദ്യാര്‍ത്ഥികളുടെ യാത്ര സൗജന്യം ബസ് ജീവനക്കാരുടെ ഔദാര്യമല്ലെന്നും അത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും പൈവളിഗെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന എം.എസ്.എഫ് മണ്ഡലം സ്‌കൂള്‍ തല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് ശത്രുക്കളോടെന്ന് പോലെ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് തങ്ങള്‍ക്കും സ്‌കൂളിലും കോളജിലും പഠിക്കുന്ന മക്കളും അനുജന്മാരുമുണ്ടെന്ന് ഓര്‍ക്കണം. വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളെ ബസ്സില്‍ നിരന്തരം കയറ്റാതെയും കോളേജ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതിരിക്കുകയും ചെയ്യുന്നത് സ്ഥിരം എര്‍പ്പാടാണ്.ഇത് ചോദ്യം ചെയ്താല്‍ തിരിച്ച് തെറിവാക്കും അക്രമവുമാണ് ഉണ്ടാവുന്നത്. നാല് മണിക്ക് ക്ലാസ്സ് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആറു മണിയായാല്‍ പോലും ബസ് കിട്ടാത്ത അവസ്ഥയാണ്. ബസിലേക്ക് കയറുവാന് എത്തുന്ന കുട്ടികളെ വാതില്‍ക്കല്‍ തടഞ്ഞ് നിര്‍ത്തുകയും മണിക്കൂറുകളോളം ക്യൂ നിര്‍ത്തുകയും ചെയ്യുന്നു. സീറ്റ് ഉണ്ടെങ്കില്‍ പോലും വിദ്യാര്‍ത്ഥികളെ ഇരിക്കാനും അനുവദിക്കില്ല. ബസ് പുറപ്പെടാന് സെക്കന്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മാത്രമാണ് ജീവനക്കാര് കുട്ടികളെ വാഹനത്തിലേക്ക്കയറ്റുന്നത്. ഇവര് കയറുന്നതിന് മുമ്പ് ഡബിള്‍ ബെല്‍ മുഴങ്ങുന്നതിനാല്‍ അപകടവും പതിവാണെന്നും യോഗം കുറ്റപ്പെടുത്തി.
മെമ്പര്‍ഷിപ്പ് വിതരണം എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം യൂണിറ്റ് പ്രസിഡണ്ട് ഫായിസ് ബായാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. എം എഎസ് എഫ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗദം പറഞ്ഞു, പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു, നുഅ്മാന്‍ പൈവളികെ, സിദീഖ് ബായാര്‍, ഫായിസ്, മുഖ്താര്‍, ആബിദ്, ജാബിര്‍, ഇല്യാസ്, ഷാസില്‍, അനീസ് എന്നിവര്‍ പ്രസംഗിച്ചു, മണ്ഡലം ട്രഷറര്‍ റഹീം പള്ളം നന്ദി പറഞ്ഞു.
Post a Comment
0 Comments