കണ്ണൂര്‍.(www.evisionnews.in) കൂത്തുപറമ്പിനു സമീപം കോട്ടയംപൊയിലൂരില്‍ ബോംബു നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കോട്ടയംപൊയില്‍ പൊന്നമ്പത്ത് ഹൌസില്‍ ദീക്ഷിത് (26) ആണു മരിച്ചത്. കോട്ടയംപൊയില്‍ കോലക്കാവിനു സമീപത്തു ദീക്ഷിതിന്റെ വീട്ടില്‍ വച്ചാണ് സ്ഫോടനം ഉണ്ടായത്.
സംഭവം നടക്കുമ്പോള്‍ ദീക്ഷിത് മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഒന്നാം നിലയിലാണു സ്ഫോടനമുണ്ടായത്. മുകള്‍ നിലയിലെ ഓടുകളടക്കം മേള്‍ക്കൂരയുടെ ഭാഗം തകര്‍ന്നു. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
keywords : kannur-bomb-blast-bjp
Post a Comment
0 Comments