കാസര്‍കോട് (www.evisionnews.in) : തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കസബ കടപ്പുറത്തെ ബാബു (45), ജോജി (29), അഖില്‍(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കസബ കടപ്പുറം പുലിമൂട്ടിലാണ് അപകടം നടന്നത്. ഫൈബര്‍ തോണിയില്‍ 12 പേരാണ് മീന്‍പിടിക്കാന്‍ പോയത്. ശക്തമായ തിരമാലയില്‍ പെട്ട് തോണി മറിയുകയായിരുന്നു. വലയില്‍ കുടുങ്ങിപ്പോയ അഖിലിനെ കൂടെയുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. രണ്ട് എഞ്ചിനും വലയും നശിച്ചു. 2,20,000 രൂപയുടെ നഷ്ടം സംഭവിച്ചു. ഫിഷറീസ് അധികൃതര്‍ ആസ്പത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Keywords: Kasasba-kadapuram-boat-accdnt-4-fisheries
Post a Comment
0 Comments