കീഴൂര്‍ (www.evisionenws.in) : കീഴൂര്‍ കടലില്‍ വീണ്ടും മത്സ്യബന്ധന തോണി മറിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെ തളങ്കര അഴിമുഖത്തിന് സമീപമാണ് അപകടം. 10 പേരാണ് തോണിയിലുണ്ടായിരുന്നത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളങ്കരയിലെ തീരദേശ പോലീസെത്തിയാണ് അപകടത്തില്‍ പെട്ടവരെ രക്ഷിച്ചത്. തോണിയിലെ എഞ്ചിന്‍ നശിച്ചതായി മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വലയും നഷ്ടപ്പെട്ടു. ഇതിനു വേണ്ടി തിരച്ചില്‍ തുടരുന്നു. ആരിഫ് ബാവയുടേതാണ് തോണി. തൊഴിലാളികള്‍ കീഴൂര്‍ സ്വദേശികളാണ്.
വ്യാഴാഴ്ച രാവിലെ തിരമാലയില്‍പ്പെട്ട് തോണികള്‍ മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.അഴിമുഖത്തിലെ പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതയാണ് സ്ഥലത്ത് അപകടം ആവര്‍ത്തിക്കാന്‍ കാരണം.
Keywords: Kizhoor-Fishing-boat-Drowned
Post a Comment
0 Comments