ബന്തടുക്ക (www.evisionnews.in) : ആനക്കല്‍ സ്വദേശിയെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക പടുപ്പ് ആനക്കല്ലിലെ പരേതനായ കണ്ടത്തില്‍ ഫ്രാന്‍സിസിന്റെ മകന്‍ ബെന്നി ഫ്രാന്‍സിസ് കണ്ടത്തിലാണ് (49) മരിച്ചത്.
ആഗസ്ത് രണ്ടിനാണ് കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുളിമുറിയില്‍നിന്ന് പുറത്തുവരാതായപ്പോഴാണ് ബന്ധുക്കള്‍ പോലീസിലറിയിക്കുകയായിരുന്നു.
മരണം ഹൃദയാഘാതംമൂലമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബെന്നി ഫ്രാന്‍സിസ് 22 വര്‍ഷമായി വിയന്ന ആശുപത്രിയില്‍ നഴ്‌സായിരുന്നു. കഴിഞ്ഞവര്‍ഷമാണ് കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് താമസംമാറിയത്.
അമ്മ: മേരി ഫ്രാന്‍സിസ് കണ്ടത്തില്‍. കണ്ണൂര്‍ ആലക്കോട് സ്വദേശിനി ലൗസിയാണ് ഭാര്യ: മക്കള്‍: സാം, ടോം (വിദ്യാര്‍ഥികള്‍, സ്വിറ്റ്‌സര്‍ലന്‍ഡ്). സഹോദരങ്ങള്‍: ബിന്‍സി, പരേതയായ മേരി.
Keywords:Bandaduka-death-switzerland
Post a Comment
0 Comments