ബേഡകം (www.evisionnews.in): നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് പരിക്കേറ്റ പെരിങ്ങാനം സ്വദേശി മരിച്ചു. മുന്നാട് പെരിങ്ങാനം സ്വദേശി വേണുവാ(48)ണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 മണിയോടെ ബാലനടുക്കത്താണ് അപകടമുണ്ടായത്. പെര്‍ളടുക്കത്തെ കള്ളുഷാപ്പുടമയാണ് വേണു. ഷാപ്പ് അടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ എതിരെ വന്ന ഹുണ്ടായ് കാര്‍ വേണു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇടിച്ച ശേഷം ഏതാനും മീറ്റര്‍ ദൂരത്തേക്ക് ബൈക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കാര്‍ നിന്നത്.
ഗുരുതരമായി പരിക്കേറ്റ വേണുവിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരേതനായ കുഞ്ഞിക്കോരന്‍ -അമ്മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ. മക്കള്‍: വരുണ്‍ (ആര്‍മി ഉദ്യോഗസ്ഥന്‍), വന്ദന (10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ചന്ദ്രമോഹനന്‍, രവി, ജയകുമാര്‍.
Keywords: Kasaragod-news-accident-bedakam-car-bike-crash
Post a Comment
0 Comments