കാസര്‍കോട് (www.evisionnews.in) : ജനറല്‍ ആശുപത്രിയിലെ കൈക്കുലിക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ കാസര്‍കോട്ട് ബഹുജനരോഷം ആളിക്കത്തുമ്പോള്‍ സംഭവത്തോട് പ്രതികരിക്കാതിരുന്ന ബി.ജെ.പി ചികിത്സ നിഷേധിക്കപ്പെട്ട ദളിത് യുവതിയുടെ സംരക്ഷണം ഏറ്റെടുത്ത് രംഗത്ത് വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളടക്കമുള്ള പൊതു സമൂഹത്തെ അല്‍ഭുതപ്പെടുത്തി. കൈകക്കൂലിക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ ചികിത്സാ നിഷേധത്തിന് ഇരയായ സരസ്വതി പരാതിപ്പെടരുതെന്നും കുടുംബത്തിന്റെ സംരക്ഷണം തങ്ങള്‍ ഏറ്റെടുത്തു കൊള്ളാമെന്നുമാണ് ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം ഇവരുടെ കുടുംബത്തിന് നല്‍കിയ വാഗ്ദാനം ഈ വിവരം ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിലുണ്ട്്. എല്‍.ഡി.എഫ്-യുഡിഎഫ് ഭേദമില്ലാതെയും ഡി.വൈ.എഫ്.ഐ യും യൂത്ത് ലീഗും,മഹിളാ സംഘടനകളും, എസ്.ഡി.പി.ഐ യും സോളിഡാരിറ്റിയും നവമാധ്യമങ്ങളും കൈക്കൂലി സംഭവത്തിനെതിരെ പ്രക്ഷോഭം നയിച്ചപ്പോള്‍ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ബി.ജെ.പി നേതൃത്വം ചെയ്തത്.
ആശുപത്രിയില്‍ നിന്ന് തനിക്ക് നേരിട്ട അവഹേളനത്തിനെതിരെ സി.പി.എം നേതാക്കള്‍ക്ക് രേഖാ മൂലം പരാതി നല്‍കിയ സരസ്വതിയുടെ കുടുംബം ഇപ്പോള്‍ മലക്കം മറിഞ്ഞതായാണ് പുറത്തു വരുന്ന സൂചനകള്‍. സരസ്വതി വെള്ളിയാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ മൊഴി ശനിയാഴ്ച ആരോഗ്യ മന്ത്രി ലഭിക്കുന്നതിനു മുമ്പാണ് കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് ബി.ജെ.പി മുന്നോട്ട് വന്നത്. യുവതിയേയും കുടുംബത്തേയും ബി.ജെ.പി ഏറ്റെടുത്ത് ആര്‍ക്കു വേണ്ടി ?.... ഇതിന്റെ പിന്നിലെ താല്‍പ്പര്യമെന്ത്...?
ഇതാണ് കാസര്‍കോടന്‍ സമൂഹത്തില്‍ ഉയരുന്ന ചോദ്യം...
ജന്മഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ വെള്ളിയാഴ്ചത്തെ വാര്‍ത്ത ഇങ്ങനെ
''ദളിത് യുവതിയുടെ ചികിത്സയ്ക്ക് കൈത്താങ്ങുമായി ബിജെപി.
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട ദളിത് യുവതി സരസ്വതിക്ക് തുടര്‍ ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവുകളും ബിജെപി വഹിക്കും. മധൂര്‍ പഞ്ചായത്തംഗം എം.ആര്‍.യോഗീഷ്, നഗരസഭ കൗണ്‍സിലര്‍മാരായ ശങ്കരന്‍, അരുണ്‍കുമാര്‍ ഷെട്ടി എന്നിവര്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചാണ് ഉറപ്പ് നല്‍കിയത്. വീട് നിര്‍മ്മാണത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഉടന്‍ നിര്‍മ്മിച്ച് നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹക് അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സരസ്വതിയുടെ വീട് സന്ദര്‍ശിച്ചു. ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു''
Post a Comment
0 Comments