ബദിയഡുക്ക (www.evisionnews.in) : ബംഗഌരുവില്‍ നിന്നു മോഷ്ടിച്ച ബൈക്കുമായി ബദിയഡുക്കയില്‍ യുവാവ് അറസ്റ്റിലായ കേസിന്റെ അന്വേഷണത്തിനായി കര്‍ണ്ണാടക പൊലീസ് ബദിയഡുക്കയിലേയ്ക്ക്. ബൈക്കില്‍ കാറിന്റെ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് ഓടിക്കുന്നതിനിടയില്‍ പിടിയിലായി റിമാന്റില്‍ കഴിയുന്ന ഉക്കിനടുക്ക, ബണ്‍പ്പത്തടുക്കയിലെ ദീപകി (18)നെ ബംഗഌരു, ഇന്ദിരാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും.
ഇക്കഴിഞ്ഞ ജൂണ്‍ മാസം 17ന് ആണ് ദീപകിനെ ബദിയഡുക്ക പൊലീസ് പിടികൂടിയത്. ബൈക്കിന്റെ നമ്പര്‍പ്ലേറ്റില്‍ സംശയം തോന്നി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ബംഗഌരില്‍ നിന്നു മറ്റു മൂന്നുപേരുടെ സഹായത്തോടെ രണ്ടു ബൈക്കുകള്‍ മോഷ്ടിക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായ ദീപക് പൊലീസിനു മൊഴി നല്‍കിയത്. മറ്റൊരു ബൈക്ക് പൊലീസിനെ കണ്ട് ബംഗഌരുവില്‍ തന്നെ ഉപേക്ഷിച്ചതായും മൊഴി നല്‍കി. ബദിയഡുക്ക പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോഷണം പോയ ബൈക്ക് തൃപ്പുണിത്തുറയിലെ മുകേഷ് മുകുന്ദന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു.
Keywords: Bike-theft-
Post a Comment
0 Comments