പെരിയ.(www.evisionnews.in)പുല്ലൂര്‍-പെരിയ മഹാത്മ ബഡ്‌സ് സ്‌കൂളിനോടനുബന്ധിച്ച് ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാരുടെ നേതൃത്വത്തിലുളള ടൈലറിംഗ് യൂണിറ്റിന് കലാകായിക സാംസ്‌കാരിക സംഘടനയായ തമ്പ് മേല്‍പറമ്പ് സഹായംനല്‍കി. ടൈലറിംഗ് യൂണിറ്റിനുളള തുണിത്തരങ്ങളാണ് തമ്പ് പ്രസിഡണ്ട് ഖാദര്‍ ഹുസൈന്‍ പ്രിന്‍സിപ്പാള്‍ ദീപികയ്ക്ക് കൈമാറിയത്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, എ ഡി എം സി കെ വി വിജയന്‍, ഭാരവാഹികളായ ഖാദര്‍ ഹുസൈന്‍, എ ആര്‍ അഷ്‌റഫ്, സി ബി അമീര്‍, അഹമ്മദ്, സൈഫുദ്ദീന്‍ റസാഖ്, അബൂബക്കര്‍ ഖാലിദ് എന്നിവര്‍ സംബന്ധിച്ചു.
keywords : buds-school-thamp-melparamb-help-charity
Post a Comment
0 Comments