ബദിയടുക്ക (www.evisionnews.in) : ബംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റുമായി ബന്‍പത്തടുക്ക സ്വദേശിയായ 19 കാരന്‍ അറസ്റ്റില്‍. കേസില്‍ പെരുമ്പള സ്വദേശി ഉള്‍പ്പെടെ രണ്ടു പേരെ തിരയുന്നു. ബന്‍പത്തടുക്കയിലെ ദീപകാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി പെര്‍ള ടൗണില്‍ സംശയ സാഹചര്യത്തില്‍ ബുള്ളറ്റില്‍ കറങ്ങുന്നത് കണ്ട ദീപകിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബുള്ളറ്റ് ബംഗളൂരുവില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ വ്യാജ നമ്പറായിരുന്നു ബുള്ളറ്റില്‍ പതിച്ചിരുന്നത് എന്ന് കണ്ടെത്തി. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള വ്യാജ നമ്പറായിരുന്നു പതിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങളറിയാനായി ബദിയടുക്ക പൊലീസ് ബംഗളൂരു പൊലീസിനെ ബന്ധപ്പെട്ട് വരികയാണ്.
Keywords: Banglore-bullet-theft-youth-arrest-news
Post a Comment
0 Comments