ഉപ്പള (www.evisionnews.in) : കാറിലും ബൈക്കുകളിലും എത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ക്ലീനറെ വലിച്ചിറക്കി മര്‍ദ്ദിച്ചു. പരിക്കേറ്റ ബായാര്‍, ബെള്ളൂര്‍ സ്വദേശിയും കാസര്‍കോട്ബന്തിയോട് പെര്‍മുദെ ധര്‍മ്മത്തടുക്ക റൂട്ടിലെ സ്വകാര്യ ബസ് ക്ലീനറുമായ മുഹമ്മദ് യൂസഫി(22)നെ കുമ്പള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ചോളം ബസുകള്‍ ഉച്ചവരെ സര്‍വ്വീസ് നിര്‍ത്തി വച്ചു.
വെള്ളിയാഴ്ച രാവിലെ 9.15ന് ബന്തിയോട് ബൈദളയിലാണ് സംഭവം. ബസിനെ പിന്‍തുടര്‍ന്ന് എത്തിയ ഒരു സംഘം റോഡിനു കുറുകെ കാര്‍ നിര്‍ത്തിയിട്ട ശേഷം ക്ലീനറെ വലിച്ചിറക്കി അക്രമിക്കുകയായിരുന്നു. സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം
Keywords: bus-cleaner-attacked-bandiyod
Post a Comment
0 Comments