ബദിയടുക്ക(www.evisionnews.in): പെര്‍ള ടൗണില്‍ സംശയ സാഹചര്യത്തില്‍ ബൈക്കുമായി കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബദിയടുക്ക പൊലീസിന്റെ രാത്രികാല പരിശോധനക്കിടെയാണ് യുവാവിനെ സംശയ സാഹചര്യത്തില്‍ കണ്ടത്. ബൈക്ക് കസ്റ്റഡിയിലെടുത്ത് നമ്പര്‍ പ്ലേറ്റ് പരിശോധിച്ചപ്പോള്‍ അത് മറ്റൊരു കാറിന്റെ നമ്പറാണെന്ന് കണ്ടെത്തി. ബൈക്ക് മോഷ്ടിച്ചതാകുമെന്നാണ് കരുതുന്നത്. ബന്‍പത്തടുക്ക സ്വദേശിയാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. ചോദ്യം ചെയ്ത് വരികയാണ്.
keywords:Kasaragod-Badiadukka-fake-Number-Plate-perla-town-held
Post a Comment
0 Comments