കാസര്‍കോട്.(www.evisionnews.in)ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ദേശീയ വിരവിമുക്തദിനം ആചരിച്ചു. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡി എം ഒ ഡോ. എ പി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. സാമൂഹികനീതി വകുപ്പ് ഓഫീസര്‍ ഡീന ഭരതന്‍, പി ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, എ പുരുഷോത്തമന്‍, എം കെ ചന്ദ്രശേഖരന്‍ നായര്‍, പ്രിന്‍സിപ്പാള്‍ എം ടി പി മുഹമ്മദ് കുഞ്ഞി, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍, ഹെഡ്മാസ്റ്റര്‍ കെ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധര നെല്ലൂരായ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്ര നന്ദിയും പറഞ്ഞു.
വിരവിമുക്തദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ്സുവരെയുളള 4,11,943 പേര്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. ഇതിന്റെ ഉദ്ഘാടനം കുട്ടികള്‍ക്ക് ഗുളിക നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു.
keywords : agc-basheer-health-tablet-kasragod
Post a Comment
0 Comments