കണ്ണൂര്‍ (www.evisionnews.in ) : വഴിയാത്രക്കാരനെ അക്രമിച്ച് 19000 രൂപയും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കുപ്രസിദ്ധമോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തു. ഇവരില്‍ രണ്ടുപേര്‍ കവര്‍ച്ചാകേസില്‍ രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് ഈ മാസം 17ന് പുറത്തിറങ്ങിയവരാണ്. കണ്ണൂര്‍ മേലെചൊവ്വ, പാതിരിപറമ്പില്‍ പി.മനോജ്(28), മാട്ടൂല്‍ സൗത്തിലെ ഫായിസ്(28), ഇരിട്ടി, പുന്നാട്ടെ സജേഷ്(29) എന്നിവരാണ് അറസ്റ്റിലായത്. പിണറായി കിഴക്കുഭാഗത്തെ പി.ബാലന്‍ (65) ആണ് അക്രമത്തിനു ഇരയായത്. പുഴയില്‍ നിന്നു പിടിച്ച മത്സ്യം കണ്ണൂരില്‍ വിറ്റശേഷം ബസ് കയറാനായി പോകുന്നതിനിടയില്‍ താവക്കരയില്‍ വച്ചായിരുന്നു അക്രമം.
Keywords: Fish-seller-attack-3arrest
Post a Comment
0 Comments