കാഞ്ഞങ്ങാട് (www.evisionnews.in) : നാദാപുരത്തെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചുവെന്ന കുറ്റമാരോപിച്ച്് അറസ്റ്റ് രേഖപ്പെടുത്തിയ സി.പി.എം മടിക്കൈ ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തെ (40) വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്ച വൈകിട്ടാണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് എസ്.ഐ ബിജുലാല്‍ അനിലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് നാദാപുരം പോലീസിന് കൈമാറുകയായിരുന്നു.
കൊലയാളി സംഘത്തിന് ഇന്നോവ കാര്‍ കൈമാറിയ നിധിന്‍ എന്ന കുട്ടുവിനെ ഒരാഴ്ച മുമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്.യഥാര്‍ത്ഥ പ്രതിയെ പിടികിട്ടാത്തതാണ് അനില്‍ബങ്കളത്തിനെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയത്.
Keywords: Aslam-murder-accused-banghalam-branch-secretery-court
Post a Comment
0 Comments