Type Here to Get Search Results !

Bottom Ad

ഓണപ്പരീക്ഷയെത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ: 'സഖാവ്' എല്‍ ഡി എഫ് സര്‍ക്കാരിനെ തിരിഞ്ഞു കുത്തി

തിരുവനന്തപുരം:(www.evisionnews.in) ആര്യാ ദയാല്‍ എന്ന വിദ്യാര്‍ത്ഥിനി മലയാളികളുടെ മനസ്സില്‍ പാടിപ്പതിപ്പിച്ച സഖാവ് എന്ന കവിതയ്ക്ക് പാരഡിയിറങ്ങി. ഈ പാരഡി ഇപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ തിരിഞ്ഞുകുത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും സൃഷ്ടാവിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ച കവിതയാണ് സഖാവ് . ഇതിന്റെ പാരഡിയുടെ വിഷയം പാഠപുസ്തക വിതരണം വൈകുന്നതാണ്. ഓണപ്പരീക്ഷയെത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ എന്നാണ് കവിത തുടങ്ങുന്നത്.

കെ കെ മനോജ് എന്നയാളാണ് കവിത ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടിട്ടുള്ളത്. പുസ്തക വിതരണം വൈകുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് കവിതയിലെ വരികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുസ്തകം വൈകുന്നതില്‍പ്രതിഷേധിച്ച് സമരം സംഘടിപ്പിച്ചതിനെ കുറിച്ചും കവിതയില്‍ പരാമര്‍ശമുണ്ട്.

തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ആര്യ ദയാലെന്ന വിദ്യാര്‍ഥിനി സഖാവെന്ന കവിത പാടുന്ന വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമായിരുന്നു ലഭിച്ചത്.സി എം എസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും കോട്ടയം സ്വദേശിയുമായ സാം മാത്യുവാണ് കവിത എഴുതിയതെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍ എന്നാല്‍ കവിത തന്റേതാണെന്ന വാദവുമായി പ്രതീക്ഷ ശിവദാസെന്ന പെണ്‍കുട്ടി രംഗത്തെത്തി. ഇതോടെ കവിതയുടെ രക്ഷ കര്‍തൃത്വം ആരാഞ്ഞ് വി ടി ബലറാം ഉള്‍പ്പെടയുള്ളവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Keywords:TVM-Saghavu-Poem-Arya-Dayal-Paradi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad