കുനിയില്‍: (www.evisionnews.in)അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ ഹ്രസ്വചിത്രം അയാം ദി നെക്സ്റ്റ് പുറത്തിറക്കി.ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജിലെ അന്നൗറ അറബിക് ക്ലബിന്റെ ആഭ്യമുഖ്യത്തിലാണ് ചിത്രം നിര്‍മ്മിച്ചത്. കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യം തേടിയുള്ള അന്വേഷണമാണ് അയാം ദി നെക്സ്റ്റ്. ലഹരി വസ്തുക്കള്‍ക്കടിമപ്പെടുന്ന ന്യു ജനറേഷന്റെ ജീവിതത്തെ മുന്‍ നിര്‍ത്തിയുള്ള ഈ ചിത്രം കേരളത്തിലെ അറബിക് കോളേജ് ക്യാമ്പസില്‍ നിന്നുള്ള ആദ്യ ചലചിത്രംകൂടുയാണിത്. 26 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ജീവിതം കൈവിട്ടുപോയി മരണത്തിലേക്ക് നടന്നടുക്കുന്ന 2 ചെറുപ്പക്കാരുടെ മാനസിക വ്യഥയിലൂടെയാണ് വികസിക്കുന്നത്. ജീവിതത്തിന്റെ അട്ടഹാസങ്ങളില്‍ ചേക്കേറി വഴിവിട്ട് ജീവിക്കുന്ന കൗമാരക്കാരുടെ ഉള്ളുരുക്കങ്ങള്‍ തന്മയത്തത്തോടെ പറഞ്ഞ ചിത്രം പ്രേക്ഷകരില്‍ ലഹരിക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ചിന്ത ഉണര്‍ത്തുന്നു.
മിസ്ഹബ് എം.പി എന്ന വിദ്യാര്‍ത്ഥിയാണ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത്. ഡബ്ബിംഗ് ശബ്ദ മിശ്രണം, ചിത്രീകരണം എന്നിവയും കോളേജ് വിദ്യാര്‍ത്ഥികളാണ് നിര്‍വ്വഹിച്ചത്. മിസ്അബ് ഇളയൂര്‍, മുഹമ്മദ് തസ്‌നിം വാവൂര്‍, അബ്ദുറഷീദ് ഒളമതില്‍, സമാഹ് എടത്തനാട്ടുകര, ഫുഹാദ് എം.പി, ആഷിഖ് കെ ടി, തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് വിവിധ കഥാപാത്രങ്ങളായി വേഷമണിഞ്ഞത്. ചിത്രത്തിന്റെ പ്രകാശനം കോളേജ് ഓഡിറ്റോറിയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ അമ്മാര്‍ കീഴുപറമ്പ് നിര്‍വ്വഹിച്ചു.
ആധുനിക മാധ്യമങ്ങളെ രചനാത്മകമായ ആശയ പ്രചരണത്തിന് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരുന്നത് ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന് ആദ്യ പ്രദര്‍ശനം കണ്ട പ്രമുഖര്‍ വിലയിരുത്തി. പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ എ നാസര്‍ അധ്യക്ഷത വഹിച്ചു. അറബിക് ക്ലബ് സ്റ്റാഫ് അഡൈ്വസര്‍ ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുല്‍ ഹാദി ഫാറൂഖി, മിസ്അബ് എം.പി, അബ്ദുറഷീദ് പി പി, തസ്‌നീം എം പി, പി അഷ്‌റഫ് അന്‍വാരി. അബ്ദുല്‍ അസീസ് പി പി സംബന്ധിച്ചു.
keywords : arabic-college-student-short-film-i-am -the- next
Post a Comment
0 Comments