Type Here to Get Search Results !

Bottom Ad

തളങ്കരയില്‍ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട കേസില്‍ യുവാവ് അറസ്റ്റില്‍



കാസര്‍കോട്  (www.evisionnews.in)  : മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കീഴൂരിലെ മുഹമ്മദ് സജിലാലി (19)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പ്രതിയായ കീഴൂരിലെ റിയാസിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

തളങ്കര കടവത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനധികൃതമായി മണല്‍കടത്തുന്നതറിഞ്ഞെത്തിയ കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരായ നീലേശ്വരത്തെ രഞ്ജിത്ത് (33), കാഞ്ഞങ്ങാട്ടെ കെ വി രതീഷ് (37) എന്നിവരെ പുഴയില്‍ തള്ളിയിട്ടുവെന്നാണ് കേസ്. സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ വധശ്രമത്തിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.


Keywords :sand-maphia- Police-attacke-kase-accused-arrest

Post a Comment

0 Comments

Top Post Ad

Below Post Ad