ബദിയഡുക്ക (www.evisionnews.in) : പൊതുസ്ഥലത്തു സംഘര്‍ഷമുണ്ടാക്കുകയും പൊലീസിനെ ധിക്കരിക്കുകുയം ചെയ്ത സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് ഞായറാഴ്ച രാവിലെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ബദിയഡുക്ക-കുമ്പള ബസിന്റെ ഡ്രൈവര്‍ പെര്‍ണയിലെ ദിനേശ്(44), കണ്ടക്ടര്‍ ഏത്തടുക്കയിലെ വിന്‍സന്റ് ഡിസോജ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ബദിയഡുക്ക ബസ് സ്റ്റാന്റില്‍ നിന്നു ബസ് മുന്നോട്ട് എടുക്കുന്നതിനിടയില്‍ ചാടിക്കയറിയ കണ്ടക്ടര്‍ നിലത്തു വീണതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ഇതിനെത്തുടര്‍ന്നു ബദിയഡുക്ക സ്റ്റാന്റില്‍ നിന്നു ബസ് പുറപ്പെടേണ്ട സമയത്തെച്ചൊല്ലി ഡ്രൈവറും കണ്ടക്ടറും വാക്കേറ്റത്തിലേര്‍പ്പെട്ടു. ബഹളം കേട്ടു നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ബസ് സ്റ്റേഷനിലേക്കെടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഡ്രൈവര്‍ ബസ് കുമ്പളക്കു വിട്ടു. ബസിനു പിന്നാലെ പാഞ്ഞ പൊലീസ് കന്യപ്പാടിയില്‍ എത്തിയപ്പോള്‍ മുന്നില്‍ക്കയറി ബസ് തടഞ്ഞു. ബസ് സ്റ്റേഷനിലേക്ക് തിരിച്ചു വിടുകയും സ്റ്റേഷനിലെത്തിയുടനെ ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
Keywords:Arrested-bus-workers-police-insult
Post a Comment
0 Comments