Type Here to Get Search Results !

Bottom Ad

ഗള്‍ഫ് യാത്രക്കാരനെ ചരസ് ഏല്‍പ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍


തളങ്കര (www.evisionnews.in)  : ഗള്‍ഫിലേക്ക് യാത്ര പോകാനൊരുങ്ങിയ യുവാവിന് മയക്കുമരുന്നായ ചരസ് ഏല്‍പ്പിച്ച് വഞ്ചിക്കാന്‍ ശ്രമിച്ച പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു. തളങ്കര കുന്നില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റസാഖ് സനാഫിന്റെ പരാതിയിലാണ് കേസ്. ഗള്‍ഫിലുള്ള അറഫാത്ത്, പൊതി ഏല്‍പ്പിച്ച നിസാം എന്ന ഇജു, കൂട്ടാളി ബാവ എന്ന ഹബീബ് ബാവ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബാവയാണ് പൊലീസ് പിടിയിലുള്ളത്. 
തളങ്കര ബാങ്കോട്ടെ യുവാവിന്റെ പക്കല്‍ ബഹ്‌റൈനിലെ സുഹൃത്തിനെ ഏല്‍പ്പിക്കാന്‍ വസ്ത്രങ്ങള്‍ക്ക് ഇടയില്‍ തിരുകിയാണ് ചരസ് നല്‍കിയത്. സംശയം തോന്നി പൊതി അഴിച്ച് നോക്കിയപ്പോഴാണ് ചരസ് കണ്ടത്. ആറു ഗ്രാം ചരസാണ് ഉണ്ടായിരുന്നത്. രണ്ട് ഷര്‍ട്ടും രണ്ട് പാന്റ്‌സും രണ്ടായിരം രൂപയുമടങ്ങിയ പൊതിയിലാണ് മയക്ക് മരുന്ന് തിരുകിയിരുന്നത്.
ഉടന്‍ റിലീസാകുന്ന 'ഇടി' എന്ന മലയാള ചലചിത്രത്തില്‍ ഹബീബ് ബാവ മുഖം കാണിച്ചിട്ടുണ്ട്. ഇത് വെള്ളിത്തിരയില്‍ നാട്ടുകാര്‍ കാണുന്നതിനു മുമ്പാണ് ഇയാള്‍ മയക്കു മരുന്ന് കേസില്‍ അകത്താകുന്നത്.

Keywords: Habeeb-bava-arrest-news-kasaragod


Post a Comment

0 Comments

Top Post Ad

Below Post Ad